എസ്ബി സ്കൂളില്‍ പിഎസ്സി കോച്ചിംഗ്
1483895
Monday, December 2, 2024 7:36 AM IST
ചങ്ങനാശേരി: അതിരൂപത പിഎസ്സി കോച്ചിംഗ് സര്‍ക്കാര്‍ സഹകരണത്തോടെ പുനരാരംഭിക്കുന്നു. ചങ്ങനാശേരി എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. 2025 ജനുവരി അഞ്ചിന് ക്ലാസുകള്‍ ആരംഭിക്കും. രാവിലെ 10.30 മുതല്‍ നാലു വരെയാണ് ക്ലാസുകള്‍.
ഞായറാഴ്ചകളിലും രണ്ടാംശനിയുമായിരിക്കും ക്ലാസുകള്‍ നടത്തുന്നത്. മാസം അഞ്ചു ദിവസം വീതം ആറുമാസം കൊണ്ട് 30 ദിവസം (150 മണിക്കൂര്‍) ക്ലാസുകള്‍ പൂര്‍ത്തിയാക്കും. പിഎസ്സി പരീക്ഷയുടെ സിലബസിലെ എല്ലാ വിഷയങ്ങളെക്കുറിച്ചും ക്ലാസുകള്‍ ഉണ്ടാകും.
പിഎസ്സിയുടെ വിവിധ പരീക്ഷകള്‍ എഴുതുന്നവര്‍ക്ക് ഉപകാരപ്രദമായ വിധമായിരിക്കും ക്ലാസുകള്‍. എല്ലാ ക്ലാസുകളിലും മുന്‍ ക്ലാസിനെ അടിസ്ഥാനമാക്കി പരീക്ഷ നടത്തി മാര്‍ക്കുകള്‍ അറിയിക്കുന്നതാണ്. 18 മുതല്‍ 36 വയസുവരെ പ്രായമുള്ള അതിരൂപതയിലെ വിവിധ ഇടവകാംഗങ്ങളായ യുവജനങ്ങള്‍, വീട്ടമ്മമാര്‍ എന്നിവര്‍ക്ക് ഈ കോച്ചിംഗില്‍ പങ്കെടുക്കാം.
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ച് പത്തിനു മുമ്പായി ചങ്ങനാശേരി അതിരൂപത കേന്ദ്രത്തില്‍ സന്ദേശനിലയം ബില്‍ഡിംഗിലുള്ള മാര്‍ത്തോമാ വിദ്യാനികേതന്‍ ഓഫീസിലെത്തിക്കണം. ഫോണ്‍. 9495035010.