നിർമിതബുദ്ധി വികസനം: അരുവിത്തുറ കോളജിൽ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം
1483812
Monday, December 2, 2024 6:04 AM IST
അരുവിത്തുറ: സെന്റ് ജോർജ് കോളജില്‍ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിതബുദ്ധി വികസനം പ്രമേയമാക്കി അഞ്ചു ദിവസം നീണ്ടുനിന്ന ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാം പൂര്‍ത്തിയായി. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഇന്‍ റിസര്‍ച്ച് ആന്‍ഡ് അക്കാഡമിക്സ് എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 200ല്‍പരം അധ്യാപകര്‍ പങ്കെടുത്തു.
പ്രോഗ്രാമിന്റെ ആദ്യ ദിനത്തില്‍ പൂഞ്ഞാർ എൻജിനിയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.വി. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. രണ്ടാം ദിനത്തില്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് ലൈബ്രേറിയന്‍ ജാസിമുദ്ദീന്‍, മൂന്നാം ദിനത്തില്‍ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എൻജിനിയറിംഗ് കോളജ് അസിസ്റ്റന്റ് പ്രഫസര്‍ ഡോ. റൂബി മാത്യു, നാലാം ദിനത്തില്‍ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എൻജിനിയറിംഗ് കോളജ് അസി. പ്രഫസര്‍ എം.ആര്. അമല്‍, ഡോ. ഷൈലേഷ് ശിവന് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജോസഫ്, കോളജ് ബര്‍സാര്‍ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജിലു ആനി ജോണ്‍, ഐക്യുഎസി കോ-ഓർഡിനേറ്റര്‍ ഡോ. സുമേഷ് ജോര്‍ജ്, നാക് കോ-ഓർഡിനേറ്റര്‍ ഡോ. മിഥുന് ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.