മേരിലാൻഡ് ഇടവക പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കു സമാപനം
1483808
Monday, December 2, 2024 6:04 AM IST
മേരിലാന്റ്: സെന്റ് മേരീസ് ഇടവകയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൃതജ്ഞതാബലി അര്‍പ്പിച്ച് സന്ദേശം നൽകി.
75 വര്‍ഷത്തെ വിശ്വാസയാത്ര ഇടവകയ്ക്ക് പുത്തന്‍ പ്രത്യാശ നല്‍കണമെന്നും ദൈവത്തേയും നാടിനേയും സഹോദരങ്ങളേയും ഒരുപോലെ ചേര്‍ത്തുപിടിക്കുന്ന ഹൃദയം എല്ലാവരും സ്വന്തമാക്കുമ്പോഴാണ് നമ്മുടെ ജീവിതം അര്ഥപൂര്ണമാകുന്നതെന്നും മാര്‍ കല്ലറങ്ങാട്ട് ഓര്‍മിപ്പിച്ചു.
വികാരി ഫാ. ഷീന്‍ പാലയ്ക്കത്തടത്തിലും ഇടവകയിലെ വൈദികരും വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മികരായി.