ക്ഷേമപെന്ഷന് തട്ടിപ്പ്: സാധാരണക്കാരെയും സര്‍ക്കാരിനെയും വഞ്ചിച്ചവരെ പ്രോസിക്യൂട്ട് ചെയ്യണം
1483814
Monday, December 2, 2024 6:04 AM IST
കോട്ടയം: ക്ഷേമപെന്ഷന് തട്ടിപ്പിലൂടെ സര്‍ക്കാരിന്റെയും സാധാരണക്കാരുടെയും കോടികള്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ജീവനക്കാരായ തട്ടിപ്പുകാര്‍ക്കെതിരേ പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്. ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്ന ആളുകളെ നിയമത്തിന് മുന്നിലെത്തിക്കുകയാണ് വേണ്ടത്.
ചതിയന്മാരായ ഈ സര്‍ക്കാര്‍ ജീവനക്കാരെ ജോലിയില്‍നിന്നു പിരിച്ചുവിടുകയും പ്രോസിക്യൂഷന് അടക്കമുള്ള നടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോട്ടയം: ധനവകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ക്ഷേമപെന്‍ഷനുകള്‍ സ്വീകരിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ പേരുവിവരങ്ങളടങ്ങിയ വിശദാംശങ്ങള്‍ പുറത്തുവിടാനും സര്‍വീസില്‍നിന്നു മാറ്റി നിര്‍ത്താനുമുള്ള മാതൃകപരമായ നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് കേരള യൂത്ത് ഫ്രണ്ട്-എം സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി ഷേക്ക് അബ്ദുള്ള ആവശ്യപ്പെട്ടു.