കെഎസ്ആര്‍ടിസി ഡിപ്പോയും പരിസരങ്ങളും ശുചീകരിച്ച് നഗരസഭ
1483894
Monday, December 2, 2024 7:36 AM IST
ചങ്ങനാശേരി: കെഎസ്ആര്‍ടിസി ഡിപ്പോയും സ്റ്റാന്‍ഡും പരിസരങ്ങളും നഗരസഭയുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി, സംസ്ഥാനത്തെ പ്രധാന കെഎസ്ആര്‍ടിസി ഡിപ്പോകള്‍ ഹരിതവത്കരിക്കുന്നതിന്റെ ഭാഗമായാണ് ശുചീകരണം. നഗരസഭ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് ഉദ്ഘാടനം നിര്‍വഹിച്ചു.
വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ് അധ്യക്ഷനായിരുന്നു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍സമ്മ ജോബ്, കൗണ്‍സിലര്‍മാരായ ബീനാ ജോബി, ഗീതാ അജി, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ എം. മനോജ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സി. സുനില്‍, സിമിരീഷ് ലാല്‍, എ.ജി.സജിത, എച്ച്. ജബിത, കെഎസ്ആര്‍ടിസി ജനറ2ോളര്‍ ഹരീഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.