ബിഇഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനം
1483821
Monday, December 2, 2024 6:12 AM IST
കോട്ടയം: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഇഎഫ്ഐ) കോട്ടയം ജില്ലാ സമ്മേളനം നടത്തി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.പി. ശ്രീരാമൻ അധ്യക്ഷത വഹിച്ചു. രമ്യാ രാജ്, കെ.എസ്. സുനിൽ, എസ്.എസ്. അനിൽ, കെ.പി.ഷാ, കെ.കെ. രജിത മോൾ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി രമ്യ രാജ് (പ്രസിഡന്റ്), യു. അഭിനന്ദ്, അബ്ദുൽ ജലീൽ, എം.കെ. കൃഷ്ണപ്രിയ, കെ.ഡി. സുരേഷ് (വൈസ് പ്രസിഡന്റുമാർ), കെ.കെ. ബിനു(സെക്രട്ടറി) കെ.എസ്. സുനിൽ, റിയ ജയിംസ്, അനീഷ് ജേക്കബ്, എം. അനിൽകുമാർ(ജോയിന്റ് സെക്രട്ടറിമാർ), പി.സി. റെന്നി (ട്രഷറർ), സി. ലക്ഷ്മി (വനിതാ കമ്മിറ്റി കൺവീനർ) എന്നിവരെയും തെരഞ്ഞെടുത്തു.