എ​രു​മേ​ലി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ലം ആ​രം​ഭി​ച്ച ശേ​ഷം ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ സ​മാ​ഹ​രി​ച്ച​ത് 162 കി​ലോ​യോ​ളം അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളും 190 കി​ലോ​യോ​ളം ബോ​ട്ടി​ലു​ക​ളും. വാ​ർ​ഡി​ലെ ഡ്യൂ​ട്ടി​ക്കി​ടെ​യാ​ണ് ഓ​രോ ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​വും ഊ​ഴം അ​നു​സ​രി​ച്ചു ശ​ബ​രി​മ​ല പാ​ത​ക​ളി​ൽ സേ​വ​ന നി​ര​ത​രാ​കു​ന്ന​ത്. എ​രു​മേ​ലി മു​ത​ൽ ക​ണ​മ​ല, കാ​ള​കെ​ട്ടി വ​രെ​യു​ള്ള ശ​ബ​രി​മ​ല പാ​ത​യി​ൽ 12 ഇ​ട​ങ്ങ​ളി​ലെ ഹ​രി​ത ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ കാ​ത്തു നി​ൽ​ക്കു​ക​യാ​ണ് ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ളാ​യ ഒ​രു​പ​റ്റം വീ​ട്ട​മ്മ​മാ​ർ.

ഹ​രി​ത​ക​ർ​മ​സേ​ന​യോ​ട് പ​ല​ർ​ക്കും അ​വ​ഗ​ണ​ന​യും പു​ച്ഛ​വു​മൊ​ക്കെ​യാ​ണ്. എ​ന്നാ​ൽ ഇ​വ​ർ ഇ​ല്ലെ​ങ്കി​ൽ റോ​ഡ് വ​ക്കി​ലും തോ​ട്ടി​ലും ഒ​ക്കെ അ​ടി​ഞ്ഞ് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ കാ​ല​ങ്ങ​ളോ​ളം കി​ട​ക്കേ​ണ്ടി വ​രു​മെ​ന്ന് പ​ല​രും ചി​ന്തി​ക്കാ​റി​ല്ല.

കോ​ടി​യി​ലേ​റെ തീ​ർ​ഥാ​ട​ക​ർ ക​ട​ന്നു​പോ​കു​ന്ന ശ​ബ​രി​മ​ല പാ​ത​യി​ൽ ഒ​രാ​ൾ ഒ​രു പ്ലാ​സ്റ്റി​ക് സാ​ധ​നം എ​ന്ന നി​ല​യി​ൽ ഉ​പേ​ക്ഷി​ച്ചാ​ൽ എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ൽ പ​ല​യി​ട​ത്തു​മാ​യി കോ​ടി​യി​ലേ​റെ പ്ലാ​സ്റ്റി​ക് ആ​ണ് എ​ത്തു​ക. അ​തേ​സ​മ​യം ഇ​വ​യെ​ല്ലാം കൃ​ത്യ​മാ​യി ശേ​ഖ​രി​ക്കാ​നാ​യാ​ൽ കോ​ടി​യോ​ളം പ്ലാ​സ്റ്റി​ക് ആ​ണ് പ്ര​കൃ​തി​യെ നാ​ശ​ത്തി​ലാ​ക്കാ​തെ പു​ന​രു​പ​യോ​ഗ​ത്തി​ന് വി​ധേ​യ​മാ​ക്കി വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​ൻ ല​ഭി​ക്കു​ക.

രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് ഒ​രു ചെ​ക്ക് പോ​സ്റ്റി​ൽ ര​ണ്ട് പേ​ർ എ​ന്ന നി​ല​യി​ൽ ഡ്യൂ​ട്ടി. ഇ​ട​ത്താ​വ​ള​മാ​യ കാ​ള​കെ​ട്ടി​യി​ൽ മൂ​ന്ന് പേ​രാ​ണ് സേ​വ​ന​ത്തി​നു​ള്ള​ത്. ഇ​ന്ന​ലെ ഇ​ട​വി​ട്ട് ശ​ക്ത​മാ​യി പെ​യ്യു​ന്ന മ​ഴ​യി​ലും 12 ചെ​ക്ക് പോ​സ്റ്റു​ക​ളി​ലും ഇ​വ​ർ റെ​യി​ൻ കോ​ട്ട്, ഗ്ലൗ​സ് ഉ​ൾ​പ്പെടെ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ധ​രി​ച്ച് ക​ർ​മ നി​ര​ത​രാ​യി​രു​ന്നു.

ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​രു​മേ​ലി​യി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ൺ​ട്രോ​ൾ റൂ​മി​നാ​ണ് ഹ​രി​ത ചെ​ക്ക് പോ​സ്റ്റു​ക​ളു​ടെ മേ​ൽ​നോ​ട്ടം.