ബോബൻ ടി. തെക്കേൽ ജില്ലാ പ്രസിഡന്റ്
1483788
Monday, December 2, 2024 5:41 AM IST
ചങ്ങനാശേരി: കേരള കോൺഗ്രസ് -എസ് ജില്ലാ പ്രസിഡന്റായി ബോബൻ ടി. തെക്കേൽ തെരഞ്ഞെക്കപ്പെട്ടു. ഷീബ മർക്കോസിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. നേതൃയോഗം ചെയർമാൻ ബിനോയ് ജോസഫ് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ജനറൽ പ്രഫ. ഷാജി കടമല, വൈസ് ചെയർമാൻമാരായ പ്രഫ. അരവിന്ദാക്ഷൻപിള്ള, സെബാസ്റ്റ്യൻ ജോർജ്, സുനിൽ ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.