ഗോവർധിനി പദ്ധതിക്ക് തുടക്കം
1483798
Monday, December 2, 2024 5:54 AM IST
കരിമ്പാനി: അകലക്കുന്നം പഞ്ചായത്തിലെ ക്ഷീര കർഷകർക്കായി മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ ഗോവർധിനി പദ്ധതി. കന്നുകുട്ടികളെ ദത്തെടുത്ത് അവയ്ക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റ, ഇൻഷ്വറൻസ് പരിരക്ഷ, സൗജന്യ ആരോഗ്യപരിപാലനം എന്നിവ ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പഞ്ചായത്ത് വൈസ്പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. വെറ്റിനറി സർജന്മാരായ ഡോ. അഭിജിത്ത് തമ്പാൻ, ഡോ.ജെ.എസ്. ഷിബിൻ, മെംബർമാരായ ശ്രീലത ജയൻ, സിജി സണ്ണി, മാത്തുക്കുട്ടി ആന്റണി, സീമ പ്രകാശ് എന്നിവർ പ്രസംഗിച്ചു.