അങ്കണവാടിക്ക് ഭീഷണിയായി തെങ്ങ്
1483801
Monday, December 2, 2024 5:54 AM IST
പാമ്പാടി: പഞ്ചായത്ത് ആറാം വാർഡ് കുപ്പത്താനം അങ്കണവാടിയോട് ചേർന്നുള്ള തെങ്ങ് അപകടഭീഷണിയാകുന്നു. ഏതു നിമിഷവും കടപുഴകിവീഴാമെന്ന നിലയിലാണ് കേടുപിടിച്ച തെങ്ങ്. പിഞ്ചുകുഞ്ഞുങ്ങളും അങ്കണവാടി ജീവനക്കാരും പേടിച്ചാണ് കഴിയുന്നത്.
മഴയും കാറ്റും തുടങ്ങുമ്പോൾ ഇവരുടെ മനസിൽ തീയാണ്. സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ നിൽക്കുന്ന തെങ്ങ് വെട്ടി മാറ്റാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം.