കാപ്പാ ചുമത്തി നാടുകടത്തി
1483803
Monday, December 2, 2024 5:54 AM IST
വൈക്കം: നിരന്തരമായി കുറ്റകൃത്യത്തിലേർപ്പെടുന്ന രണ്ടു യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നു പുറത്താക്കി. വൈക്കം തലയാഴം തോട്ടകം മണ്ണമ്പള്ളിൽ ഹരികൃഷ്ണൻ (30), കുമരകം തിരുവാർപ്പ് പാലക്കശേരി കുറയൻകേരിൽ ശ്രീജിത്ത് (ജിത്തു-32) എന്നിവരെയാണ് ജില്ലയിൽനിന്നു കാപ്പാ നിയമപ്രകാരം നാടുകടത്തി ഉത്തരവായത്. ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഹരികൃഷ്ണനെ ഒരു വർഷത്തേക്കും ശ്രീജിത്തിനെ ആറു മാസത്തേക്കുമാണ് ജില്ലയിൽനിന്നു പുറത്താക്കിയത്. ഹരികൃഷ്ണന് വൈക്കം സ്റ്റേഷനിൽ അടിപിടി, കൊലപാതകശ്രമം, സർക്കാർ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തൽ തുടങ്ങിയ കേസുകളും ശ്രീജിത്തിന് കുമരകം സ്റ്റേഷനിൽ അടിപിടി, കൊലപാതകശ്രമം, കവർച്ച തുടങ്ങിയ കേസുകളും നിലവിലുണ്ട്.