സ്നേഹസ്പർശം പദ്ധതിക്ക് തുടക്കം
1483805
Monday, December 2, 2024 5:54 AM IST
കിഴക്കേ നട്ടാശേരി: ക്നാനായ കത്തോലിക്കാ കോൺഗ്രസ്, ക്നാനായ കാത്തലിക് വിമെൻ അസോസിയേഷൻ, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന സ്നേഹസ്പർശം ആരോഗ്യ കർമപദ്ധതിക്ക് തുടക്കമായി.
തിരുക്കുടുംബ ക്നാനായ കത്തോലിക്കാ പള്ളി വികാരി ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയിൽ അധ്യക്ഷത വഹിച്ചു. കാരിത്താസ് ആശുപത്രി രോഗീപരിചരണ വിഭാഗം മാനേജർ ഡോ. യു. അശ്വതി ഉദ്ഘാടനം നിർവഹിച്ചു.
വത്സമ്മ നല്ലൂർ, ജയ്മോൻ ആലപ്പാട്ട് എന്നിവർ ചേർന്ന് ലോഗോ പ്രകാശനം ചെയ്തു. ചിഞ്ചു കുഞ്ഞുമോൻ, മിന്നു ജോർജ്, സുജ കൊച്ചുപാലത്താനത്ത്, ജോമി ചെരുവിൽ എന്നിവർ പ്രസംഗിച്ചു.