റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറില്‍ പിക്കപ്പ് വാനിടിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്
1483380
Saturday, November 30, 2024 7:01 AM IST
ചങ്ങനാശേരി: റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ പിക്കപ്പ് വാന്‍ ഇടിച്ച് അപകടം രണ്ടു പേര്‍ക്ക് പരുക്ക്. കാറിനുള്ളിലുണ്ടായിരുന്ന അമ്മയും മകനും പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11നാണ് അപകടം.
എംസി റോഡില്‍ പാലാത്രച്ചിറയ്ക്ക് സമീപം പാര്‍ക്ക് ചെയ്ത കാറിലേക്ക് ചങ്ങനാശേരി ഭാഗത്തേക്ക് പോകുകയായിരുന്ന വാന്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് റോഡിന് എതിര്‍വശത്തെ വീടിന്റെ മതിലിലേക്കും വാന്‍ ഇടിച്ചുകയറി.
കാറിനുള്ളിലുണ്ടായിരുന്ന കോതമംഗലം സ്വദേശിനി യുവതിയും മകനുമാണ് അപകടം കൂടാതെ രക്ഷപ്പെട്ടത്. ഇവര്‍ കായംകുളത്തേക്ക് പോകുകയായിരുന്നു.
വാനിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് ഗുരുതര പരുക്കുണ്ട്. നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.