പ്രതിഷേധ ജ്വാല തെളിച്ച് സിൽവർലൈൻ വിരുദ്ധ സമിതി
1467290
Thursday, November 7, 2024 7:29 AM IST
കൊല്ലാട്: സിൽവർലൈൻ പദ്ധതി കേരള കേന്ദ്ര സർക്കാരുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലാട് ബോട്ടുജെട്ടി കവലയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
സമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. മിനി കെ. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. സിബി ജോൺ കൊല്ലാട്, ആനി മാമ്മൻ, ഷിബു എഴേപുഞ്ചയിൽ, റോസ്ലിൻ ഫിലിപ്പ്, അനിൽകുമാർ, മഞ്ജു രാജേഷ്, ജോർജുകുട്ടി, രതീഷ് രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്ന് നാലിന് പാറമ്പുഴ കുഴിയാലിപ്പടിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിക്കും.