മരിയ സദനത്തിന് കൈത്താങ്ങേകി സഫലം 55 പ്ലസ്
1467220
Thursday, November 7, 2024 6:00 AM IST
പാലാ: അനാഥര്‍ക്കും അശരണര്‍ക്കും ആശ്രയമരുളുന്ന പാലാ മരിയ സദനത്തിനു കൈത്താങ്ങായി സഫലം അംഗങ്ങളില്‍നിന്നു പിരിഞ്ഞുകിട്ടിയ പണം സെക്രട്ടറി വി. എം.അബ്ദുള്ള ഖാന്റെ നേതൃത്വത്തില്‍ മരിയ സദനത്തിന് കൈമാറി.
നഗരസഭാ ചെയര്മാന് ഷാജു വി. തുരുത്തന് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍,സഫലം സെക്രട്ടറി വി.എം. അബ്ദുള്ള ഖാന്,സന്തോഷ് മരിയസദനം, ബെന്നി മൈലാടൂര്‍,സുമിത് ജോര്‍ജ്,പി.എസ്.മധുസൂദനന്,സുഷമ രവീന്ദ്രന്,രവി പുലിയന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു.