ആര്. ശങ്കർ അനുസ്മരണം
1467032
Wednesday, November 6, 2024 6:56 AM IST
കോട്ടയം: ആര്. ശങ്കര്‍ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ആര്. ശങ്കറിന്റെ 52-ാമത് ചരമവാര്‍ഷിക അനുസ്മരണവും ദേശീയ കാന്‍സര്‍ അവബോധ ദിനാചരണവും നാളെ വൈകുന്നേരം നാലിനു സിഎംഎസ് കോളജ് റോഡിലുള്ള കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ഹാളില്‍ നടക്കും.
മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സംസ്കാരിക വേദി പ്രസിഡന്റ് എം.എസ്. സാബു അധ്യക്ഷത വഹിക്കും. ഡോ.എം. പ്രവീണ്‍ കാൻസര്‍ ബോധവത്കരണം നടത്തും.
വി. പ്രദീപ്, ഡോ. ബി. ഹേമചന്ദ്രന്, കുഞ്ഞ് ഇല്ലംപള്ളി, എം. മധു, വി.ബി. ബിനു, ചിന്റു കുര്യന് ജോയി, സാല്‍വിന്‍ കൊടിയന്തറ, കെ.എസ്. ഓമനക്കുട്ടന് തുടങ്ങിയവര്‍ പ്രസംഗിക്കും.