വൈക്കം, ഉദയനാപുരം ക്ഷേത്രങ്ങളിൽ കൊടിക്കൂറ സമർപ്പിച്ചു
1467023
Wednesday, November 6, 2024 6:53 AM IST
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉല്‍സവത്തിനും ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാര്ത്തികമഹോത്സവത്തിനും കൊടിയേറ്റാനുള്ള കൊടിക്കൂറകള്‍ ഇന്നലെ രാവിലെ ഇരു ക്ഷേത്രങ്ങളിലും സമർപ്പിച്ചു.
എക്സലന്റ് എൻട്രൻസ് കോച്ചിംഗ് സെന്റർ ഉടമ വടയാര്‍ ആലുങ്കല്‍ ആര്. പ്രതാപചന്ദ്രനാണ് കൊടിക്കൂറകള്‍ വഴിപാടായി ഇരു ക്ഷേത്രങ്ങളിലും സമര്‍പ്പിച്ചത്. രാവിലെ 9.30ന് ഉദയനാപുരം ക്ഷേത്രത്തിലെ കൊടിമരച്ചുവട്ടിലും പിന്നീട് വൈക്കം മഹാദേവ ക്ഷേത്രത്തിലും കൊടിക്കൂറ സമര്‍പ്പിച്ചു. ദേവസ്വം അധികൃതരും ഉപദേശക സമിതിയും ഭക്തജനങ്ങളും ചേർന്ന് കൊടിക്കൂറ ഏറ്റുവാങ്ങി.
വൈക്കം ക്ഷേത്രത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ വി. ഈശ്വരന് നമ്പൂതിരി, കിഴക്കേടത്ത് ഇല്ലത്ത് ശങ്കരന് മൂസത് എന്നിവര്‍ ചേര്‍ന്ന് കൊടിക്കൂറ ഏറ്റുവാങ്ങി.