നവീകരിച്ച പുലിക്കുട്ടിശേരി-പ്രാപ്പുഴ ചേനപ്പാടി റോഡ് ഉദ്ഘാടനം നടത്തി
1467017
Wednesday, November 6, 2024 6:35 AM IST
അയ്മനം: ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷന് വികസന വിഹിത ഫണ്ട് വിനിയോഗിച്ച് നവീകരിച്ച പുലിക്കുട്ടിശേരി പ്രാപ്പുഴ ചേനപ്പാടി റോഡ് ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി നിര്‍വഹിച്ചു. അയ്മനം പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം ബിജു മാന്താറ്റില്‍, ആന്റണി ഒളശ, ബാബു കെ. എബ്രഹാം, കെ.എ. ദേവസ്യ എന്നിവര്‍ പ്രസംഗിച്ചു