നികുതി നിർദേശത്തിൽനിന്നു പിന്മാറണം: കെടിജിഎ
1467015
Wednesday, November 6, 2024 6:35 AM IST
കോട്ടയം: പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ചെറുകിട വ്യാപാര മേഖലയെ വാടകയുടെ മേൽ 18% നികുതി ബാധ്യത കൂടി അടിച്ചേല്പിച്ചു ദ്രോഹിക്കുന്ന നടപടിയിൽനിന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പിന്മാറണമെന്ന് കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ കോട്ടയം ജില്ലാ കൗൺസിൽ യോഗം.
സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് തോമസ് മുണ്ടക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ. ജനാർദനൻ ഉദ്ഘാടനം ചെയ്തു.
പുതിയ ഭാരവാഹികളായി ജോർജ് കൂടല്ലി (പ്രസിഡന്റ്) സാജു തോമസ് (ജനറൽ സെക്രട്ടറി) എം.ബി. അമീൻഷാ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.