കാറപകടത്തില്‍ നാലു പേര്‍ക്ക് പരിക്ക്
1460874
Monday, October 14, 2024 3:35 AM IST
മാനത്തൂര്‍: പാലാ-തൊടുപുഴ റോഡില്‍ കാര്‍ കലുങ്കിലിടിച്ചുണ്ടായ അപകടത്തില്‍ കൊച്ചുകുട്ടിയടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ മാനത്തൂരിലായിരുന്നു അപകടം.
പാലാ പയപ്പാര്‍ സ്വദേശികളായ റാണി മരിയറ്റ് (41), എയ്ഞ്ചലീന (13), എലന്‍ ( 12 ) ക്ലേര ലിസബത്ത് (6) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
ഹ്യൂണ്ടായ് എക്സ്റ്റര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ കലുങ്കിലേക്ക് നേരേ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.