ഈ​രാ​റ്റു​പേ​ട്ട: ഇ​ല്ലി​ക്ക​ൽ​ക​ല്ല് സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്ന സം​ഘം സ​ഞ്ച​രി​ച്ച ബ​സ് നി​യ​ന്ത്ര​ണം​വി​ട്ടു മ​ര​ത്തി​ലി​ടി​ച്ച് കു​ട്ടി​ക​ള​ട​ക്കം 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​ന്ന​ലെ രാ​വി​ലെ 10നാ​ണ് അ​പ​ക​ടമുണ്ടായത്. മേ​ല​ടു​ക്കം-ഇ​ല്ലി​ക്ക​ൽ​ക്ക​ല്ല് റോ​ഡി​ൽ മാ​ന്താ​നം ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. ആ​ല​പ്പു​ഴ​യി​ൽ​നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ളാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​ല്ലി​ക്ക​ൽ​ക്ക​ല്ല് ക​ണ്ടു മ​ട​ങ്ങി​വ​ര​വേ ഇ​റ​ക്ക​ത്തി​ൽ ബ​സി​നു നി​യ​ന്ത്ര​ണം ന​ഷ്ട​മാ​വു​ക​യാ​യി​രു​ന്നു.

നി​സാ​​ര​മാ​യി പ​രി​ക്കേ​റ്റ എ​ല്ലാ​വ​രെ​യും ഈ​രാ​റ്റു​പേ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി വി​ട്ട​യ​ച്ചു. ബ​സ് റോ​ഡ​രി​കി​ലെ റ​ബ​ർ​മ​ര​ത്തി​ൽ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്. ബസ് താ​ഴേ​ക്ക് പ​തി​ച്ചി​രു​ന്നെ​ങ്കി​ൽ വ​ലി​യ അ​പ​ക​ടം ഉ​ണ്ടാ​കു​മാ​യി​രു​ന്നു.