രാമപുരത്ത് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിന് ഇന്നു കൊടിയേറും
1460701
Saturday, October 12, 2024 3:32 AM IST
രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിന് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ ഇന്നു കൊടിയേറും. രാവിലെ ഒന്‍പതിന് വിശുദ്ധ കുര്‍ബാന - ഫാ. മാത്യു കോരംകുഴ. 10.30ന് കയ്യൂര്‍ ക്രിസ്തുരാജ് പള്ളിയില്‍നിന്നു തീര്‍ഥാടനം.
11ന് വിശുദ്ധ കുര്‍ബാന - ഫാ. ജീവന് കദളിക്കാട്ടില്‍. 2.30ന് എകെസിസി, ഇന്‍ഫാം, പിതൃവേദി, ഡിസിഎംഎസ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം, കര്‍ഷക സമ്മേളനം, കാര്‍ഷിക ഉത്പന്ന സമര്‍പ്പണം, കൃഷിയിടങ്ങള്‍ക്കായി വാഴ്ത്തപ്പെട്ട കുഞ്ഞച്ചനോട് മധ്യസ്ഥ പ്രാര്‍ഥന.
വൈകുന്നേരം നാലിന് കൊടിയേറ്റ്, 4.15ന് വിശുദ്ധ കുര്‍ബാന - മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. ആറിന് ജപമാല പ്രദക്ഷിണം, പുറത്തുനമസ്കാരം.