ബയോ ബിന്നുകളുടെ വിതരണോദ്ഘാടനം
1460570
Friday, October 11, 2024 6:55 AM IST
അയർക്കുന്നം: മാലിന്യമുക്തം നവകേരളം ജനകീയ കാന്പയിന്റെ ഭാഗമായി പഞ്ചായത്തിലെ 350 കുടുംബങ്ങൾക്കായുള്ള ബയോബിന്നുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണൻ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ഷൈലജ റെജി, പഞ്ചായത്തംഗങ്ങളായ ജിജി നാകമറ്റം, ജെയിൻ വർഗീസ്, ജോയ്സി ജോസഫ്, ജോണി കുര്യൻ, ടോംസി ജോസഫ്, ലാൽസി പി. മാത്യു, വി.സി. ജോർജ്, റിഷി കെ. പുന്നൂസ്, മോനിമോൾ കെ. ജയമോൻ, ഷീന മാത്യു എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്തിലെ അഞ്ച് സെന്റ് ഭൂമിയിൽ താഴെയുള്ള സ്ഥലത്തു വീട് വച്ചിരിക്കുന്ന എല്ലാ കുടുംബങ്ങൾക്കും ബയോബിൻ നൽകുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ ഗഡുവായി 350 കുടുംബങ്ങൾക്കാണ് ബിന്നുകൾ വിതരണം ചെയ്തത്.