പാലാ വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ കലോത്സവം വിളക്കുമാടത്ത്
1460435
Friday, October 11, 2024 5:18 AM IST
പാലാ: പാലാ വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ കലോത്സവം 25, 28, 29, 30 തീയതികളില്‍ വിളക്കുമാടം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തും. 1500 മത്സരാര്ഥികളും 500 ഒഫീഷല്സും കലോത്സവത്തില്‍ പങ്കെടുക്കും.
കലോത്സവത്തിന്റെ വിജയത്തിനായി വിപുലമായ സംഘാടകസമിതി യോഗം ചേര്‍ന്നു പത്ത് കമ്മിറ്റികള്‍ക്കു രൂപം നല്കി. ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. ഫാ. ജോര്‍ജ് മണ്ണുക്കുശുമ്പില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി മുഖ്യപ്രഭാഷണം നടത്തി. എഇഒ ബി. ഷൈല പദ്ധതി വിശദീകരണം നടത്തി.
പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സോജന് തൊടുക, പിടിഎ പ്രസിഡന്റ് ബിജോയി ഈറ്റത്തോട്ട്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജോസ് ചെമ്പകശേരി, വ്യാപാരി വ്യവസായി ഏകോപനസമിതി പൈക യൂണിറ്റ് പ്രസിഡന്റ് ജോണി കുന്നപ്പള്ളി, ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി ഷിബു ജോര്‍ജ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോബി സെബാസ്റ്റ്യന്‍, ഹെഡ്മിസ്ട്രസ് ഷൈനി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.