കുമാരനല്ലൂരിൽ സ്കൂട്ടറും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്
1458624
Thursday, October 3, 2024 5:05 AM IST
കോട്ടയം: കുമാരനല്ലൂരിൽ സ്കൂട്ടറും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്. കാഞ്ഞിരപ്പള്ളി പനമറ്റം ദീപാഞ്ജലിയിൽ ദേവിക (23)യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞു 2.45ന് കുമാരനല്ലൂർ മേൽപ്പാലത്തിനു സമീപമായിരുന്നു അപകടം. മേൽപ്പാലം ഇറങ്ങി കോട്ടയം ഭാഗത്തേക്കു പോയ ദേവികയുടെ സ്കൂട്ടർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ദേവികയെ നാട്ടുകാർ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാലിനു സാരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തെത്തുടർന്ന് എംസി റോഡിൽ നേരിയ ഗതാഗത തടസം ഉണ്ടായി.