ഗാന്ധി സ്മരണയിൽ നാട്
1458622
Thursday, October 3, 2024 5:05 AM IST
കോട്ടയം: എംജി യൂണിവേഴ്സിറ്റിയില്‍ ഗാന്ധി ജയന്തി ദിനാഘോഷം വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആൻഡ് ഡെവലമെന്റല് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. പി.പി. നൗഷാദ്, ഡോ. സി.ആര്. ഹരിലക്ഷ്മീന്ദ്രകുമാര്‍, ഡോ. രാജേഷ് മണി, ഡോ.എം.വി. ബിജുലാല്‍, ലിജി, ജാസിര്‍ എന്നിവര്‍ പ്രസംഗിച്ചു.
കോട്ടയം: സ്വച്ഛത ഹി സേവയുടെ ഭാഗമായി നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസ് ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. കോട്ടയം നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസ് ഫീല്‍ഡ് ഓപ്പറേഷന് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ തിരുനക്കര മൈതാനിയിലും നാഗമ്പടം ബസ് സ്റ്റാന്‍ഡിലുമാണ് ഫ്ളാഷ് മോബ് നടത്തിയത്. എസ്ആര്‍ഒ ഇന്‍ ചാര്‍ജ് ബിജോ ജോസഫ്, സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ എന്‍. അപര്‍ണ എന്നിവര്‍ പ്രസംഗിച്ചു.
അതിരമ്പുഴ: അലോഷ്യൻ അലുമ്നി-79ന്റെയും സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി. സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ സ്ഥാപിച്ചിരിക്കുന്ന ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി.
സ്കൂൾ മാനേജർ റവ.ഡോ. ജോസഫ് മുണ്ടകത്തിൽ സന്ദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, അലോഷ്യൻ അലുമ്നി പ്രസിഡന്റ് ജയിംസ് കുര്യൻ, സെക്രട്ടറി രാജു കുടിലിൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ റെനു ജോസഫ് എന്നിവർ പ്രസംഗിച്ചു.
മണർകാട്: ഗാന്ധി ജയന്തി ദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. പ്രസിഡന്റ് ബിനു പാതയിൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ബാബു കെ. കോര ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജിജി മണർകാട്, ടി.പി. തോമസ് എന്നിവർ പ്രസംഗിച്ചു.
പാമ്പാടി: എൻസിപി പുതുപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാമ്പാടിയിൽ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു. സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി കെ. ആർ. രാജൻ ഗാന്ധി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് ജെയ്മോൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ബാബു കപ്പക്കാല, മാത്യു പാമ്പാടി, രാധാകൃഷ്ണൻ ഓണമ്പള്ളി, അനു വാകത്താനം, അഡ്വ. സുരേഷ്കുമാർ, എബിസൺ കൂരോപ്പട, ബിജു തോമസ്, മീനടം ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
തിരുവഞ്ചൂർ: തിരുവഞ്ചൂർ വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ നാലുമണിക്കാറ്റിൽ ഗാന്ധി അനുസ്മരണ സംഗമം നടത്തി. വൈഎംസിഎ നാഷണൽ ട്രഷറർ റെജി ജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഉമ്മച്ചൻ വേങ്കടത്ത് അധ്യക്ഷത വഹിച്ചു. ഗാന്ധിയന്മാരായ അഡ്വ. കെ.സി. ജോസഫ്, ടി.വി. നാരായണ ശർമ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
ചലച്ചിത്ര താരങ്ങളായ കോട്ടയം രമേശ്, അരുന്ധതി നീത നടരാജ് എന്നിവരെ യോഗത്തിൽ ആദരിച്ചു. വൈഎം സിഎ തോമസ് മാണി നങ്ങേരാട്ട്, ഷാജി വേങ്കടത്ത്, പുന്നൻ കുര്യൻ വേങ്കടത്ത്, സാജൻ മാത്യു എന്നിവർ പ്രസംഗിച്ചു.
കൂരോപ്പട: യുദ്ധ ഭീഷണിയിലായ ലോകത്ത് ഗാന്ധിസത്തിന്റെ പ്രസക്തി വർധിച്ചതായി യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ്. ഗാന്ധി ജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി നാടിന്റെ ഗുരുനാഥന്മാരെ ആദരിക്കുന്നതിന് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ കൂരോപ്പട മണ്ഡലം കമ്മിറ്റി ളാക്കാട്ടൂരിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താലൂക്ക് പ്രസിഡന്റ് അനിൽ കൂരോപ്പട അധ്യക്ഷത വഹിച്ചു. നാടിന്റെ ഗുരുനാഥന്മാരായ വി.എ പുരുഷോത്തമൻ നായരെയും വി.എ പത്മനാഭൻ നായരെയും ഫിൽസൺ മാത്യൂസ്, രാധാ വി. നായർ എന്നിവർ പൊന്നാടയണിയിച്ചാദരിച്ചു.
ഉപഹാരവും നൽകി. ജില്ലാ പഞ്ചായത്ത് അംഗം രാധാ. വി നായർ മുഖ്യപ്രഭാഷണം നടത്തി. കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി.എം ജോർജ്, പഞ്ചായത്ത് അംഗങ്ങളായ മഞ്ജു കൃഷ്ണകുമാർ, സന്ധ്യാ സുരേഷ്, സന്ധ്യാ ജി. നായർ എന്നിവർ പ്രസംഗിച്ചു.