ഗാന്ധിജയന്തി: ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
1458521
Thursday, October 3, 2024 1:55 AM IST
കാഞ്ഞിരപ്പള്ളി: കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് പി. ജീരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു പത്യാല അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പ്രഫ. റോണി കെ. ബേബി ഗാന്ധി ജയന്തി ദിന സന്ദേശം നൽകി.
കാഞ്ഞിരപ്പള്ളി: കോൺഗ്രസ് ആനക്കല്ല് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗാന്ധി ജയന്തി ദിനാചരണം ഡിസിസി ജനറൽ സെക്രട്ടറി പ്രഫ. റോണി കെ. ബേബി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് രാജേഷ് രാഘവൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ബിജു പത്യാല ഗാന്ധി ജയന്തി സന്ദേശം നൽകി.
എരുമേലി: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് എരുമേലി മഹല്ലാ മുസ്ലീം ജമാഅത്തിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പ്രസിഡന്റ് നാസർ പനച്ചി, ചീഫ് ഇമാം റിയാസ് മൗലവി, സെക്രട്ടറി മിതുലാജ് മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.
മുണ്ടക്കയം: ഗാന്ധിജയന്തി ദിനത്തിൽ നമ്മുടെ മുണ്ടക്കയവും വൃത്തിയാവട്ടെ എന്ന സന്ദേശവുമായി പഞ്ചായത്തിന്റെ 21 വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
മുണ്ടക്കയം ബൈപാസിൽ ഹരിത കർമസേനയും വഴിയിടം കുടുംബശ്രീ നടത്തിപ്പുകാരും കാടുകൾ തെളിച്ച് മാലിന്യങ്ങൾ നീക്കം ചെയ്ത് ഉദ്യാനങ്ങൾ നിർമിച്ചു. ഹരിത കർമ സേനയുടെ വോളണ്ടിയർമാരുടെ നേതൃത്വത്തിൽ മണിമലയാറ്റിലെ മാലിന്യം നീക്കൽ പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് നിർവഹിച്ചു.
എരുമേലി: ഗാന്ധി ജയന്തി അനുസ്മരണ ഭാഗമായി നാടെങ്ങും ശുചീകരണം. എരുമേലി കെഎസ്ആർടിസി സ്റ്റാൻഡിലെ രണ്ട് ബസുകൾ കഴുകി വൃത്തിയാക്കുകയും വേസ്റ്റ് ബിൻ സ്ഥാപിക്കുകയും ചെയ്തു.
എംഇഎസ് കോളജ് എൻസിസി വിഭാഗം വിദ്യാർഥികൾ. എരുമേലി മുതൽ കനകപ്പലം വരെ സംസ്ഥാന പാതയിലുള്ള സൈൻ ബോർഡുകൾ കഴുകി വൃത്തിയാക്കുകയും കാടുകൾ വെട്ടി നീക്കുകയും പേട്ടക്കവലയിൽ ചെടികൾ നടുകയും ചെയ്തു.
പ്രിൻസിപ്പൽ പ്രഫ. ഡോ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഇൻ-ചാർജ് ഷാജി, മനോജ്, പ്രോഗ്രാം ഓഫീസർ സെബാസ്റ്റ്യൻ പി. സേവ്യർ, അർഷദ്, എൻസിസി ഓഫീസർ ലെഫ്. സാബ്ജാന് യൂസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
വ്യാപാരി യുവജന വിഭാഗം സേവനം സമിതി ജനറൽ സെക്രട്ടറി പി.ജെ. ശശിധരൻ ഉദ്ഘാടനം ചെയ്തു.
പൊൻകുന്നം: കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി ഗാന്ധി ജയന്തി ആചരിച്ചു. പഞ്ചായത്തിലെ 15 ജംഗ്ഷനുകളിൽ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി. സതീശ് ചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സേവൃർ മൂലകുന്ന് അധ്യക്ഷത വഹിച്ചു.
എലിക്കുളം: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂരാലിയിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. പ്രസിഡന്റ് ജയിംസ് ജീരകത്ത് അധ്യക്ഷത വഹിച്ചു.
എലിക്കുളം പഞ്ചായത്ത് അങ്കണത്തിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും യുഡിഎഫ് പഞ്ചായത്ത് മെംബർമാരുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന്റെ മുൻഭാഗം ശുചീകരിക്കുകയും ചെയ്തു.
എരുമേലി: മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മ്യതി സംഗമവും പുഷ്പാർച്ചനയും നടത്തി. ബ്ലോക്ക് പ്രസിഡന്റ് വിജയമ്മ ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാറാമ്മ എബ്രഹാം അധ്യക്ഷത വഹിച്ചു.
കണമല: കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. വാര്‍ഡ് മെംബര്‍ ജിന്‍സി പുറ്റുമണ്ണില്‍ അധ്യക്ഷതവഹിച്ചു.