ആരോഗ്യവകുപ്പ് പരിശോധന നടത്തി
1452273
Tuesday, September 10, 2024 10:46 PM IST
എരുമേലി: ഓണത്തോടനുബന്ധിച്ച് എരുമേലി, മുക്കൂട്ടുതറ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. താത്കാലിക ചിപ്സ് വില്പന കടകൾ, ഹോട്ടലുകൾ, ബേക്കറികൾ, കേറ്ററിംഗ് കേന്ദ്രങ്ങൾ, ലോഡ്ജുകൾ ഉൾപ്പെടെയുള്ള 16 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഏഴ് സ്ഥാപനങ്ങൾക്കു നോട്ടീസ് നൽകിയെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര പറഞ്ഞു. പരിശോധനയിൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്തോഷ് ശർമ, പ്രതിഭ, സജിത്ത്, പ്രശാന്ത്, ജിതിൻ, ആഷ്ന എന്നിവർ പങ്കെടുത്തു.