ഓണവിപണി ആരംഭിച്ചു
1452253
Tuesday, September 10, 2024 7:18 AM IST
കുറുപ്പന്തറ: മാഞ്ഞൂര്‍ വനിതാ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ കണ്‍സ്യുമര്‍ ഫെഡിന്റെ ഓണവിപണി പ്രവര്‍ത്തനമാരംഭിച്ചു.
കുറുപ്പന്തറ കവലയിലുള്ള കളരിപ്പറമ്പില്‍ ബില്‍ഡിംഗില്‍ ആദ്യവില്പന പഞ്ചായത്തംഗങ്ങളായ ടോമി കാറുകുളവും ലിസി ജോസും ചേര്‍ന്ന് നിര്‍വഹിച്ചു.
വനിതാ സൊസൈറ്റി പ്രസിഡന്റ് ബീന ടോമി, വൈസ് പ്രസിഡന്റ് ഗ്രേസമ്മ കാമ്പടത്തില്‍, സെക്രട്ടറി അനിത, ബോര്‍ഡ് മെംബര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.