എസ്വിഡി സഭയുടെ 150-ാം വാര്ഷികാഘോഷങ്ങള്ക്കു തുടക്കം
1452240
Tuesday, September 10, 2024 7:03 AM IST
കടുത്തുരുത്തി: ദൈവവചന സഭ (എസ്വിഡി) യുടെ 150-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് കടുത്തുരുത്തി എസ്വിഡി പ്രാര്ഥനാനികേതനില് തുടക്കമായി. വിജയപുരം രൂപത സഹായമെത്രാന്‍ ഡോ. ജസ്റ്റിന് മഠത്തിൽപ്പറമ്പില്‍ തിരിതെളിച്ച് ശതോത്തര സുവര്‍ണ ജൂബിലിയാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ബിഷപ് വിശുദ്ധകുര്‍ബാനയര്‍പ്പിച്ചു. 1875ലാണ് ദൈവവചന സഭയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.
എസ്വിഡി പ്രാര്ഥനാനികേതന് ഡയറക്ടര്‍ ഫാ. ടൈറ്റസ് തട്ടാമറ്റത്തില്‍, ഫാ. ചാക്കോ പാറേക്കാട്ട് എസ്വിഡി, ഫാ. ജോസ് ആറ്റുപുറത്ത്, ഫാ. ജോര്‍ജ് മഞ്ഞക്കടമ്പില്‍ എന്നിവര്‍ പങ്കെടുത്തു. 79 രാജ്യങ്ങളിലായി 49 മെത്രാന്മാരും ആറായിരത്തോളം സന്യസ്തരുമായി ലോകമെമ്പാടും പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ദൈവവചന സഭയ്ക്കു ആഗോള കത്തോലിക്കാസഭയില്‍ വലിയ പ്രാധാന്യമുണ്ടെന്ന് ബിഷപ് ഡോ. ജസ്റ്റിന് മഠത്തിൽപ്പറമ്പില്‍ പറഞ്ഞു.
ജൂബിലിയോടനുബന്ധിച്ചു നടത്തുന്ന അഖണ്ഡ ബൈബിള്‍ പാരായണത്തിന് ഉത്പത്തി പുസ്തകത്തിലെ ആദ്യ അധ്യായം വായിച്ചു ബിഷപ് തുടക്കംകുറിച്ചു. ദൈവവചന പാരായണം എല്ലാ ഭവനങ്ങളിലേക്കും വ്യാപിപ്പിക്കുവാനും അതനുസരിച്ചുള്ള ജീവിതം കെട്ടിപ്പടുക്കുവാനും ബിഷപ് ആഹ്വാനം ചെയ്തു.
രാവും പകലുമായി തുടര്‍ച്ചയായി 96 മണിക്കൂര്‍ നീളുന്ന അഖണ്ഡ ബൈബിള്‍ പാരായണം 13ന് രാവിലെ എട്ടിന് സമാപിക്കും. അഖണ്ഡ ബൈബിള്‍ പാരായണത്തില്‍ എല്ലാവര്ക്കും പങ്കെടുക്കാന്‍ ക്രമീകരണമൊരുക്കിയിട്ടുണ്ടെന്ന് ഡയറക്ടര്‍ അറിയിച്ചു.