ബാലവേലയ്ക്കെതിരേ ബോധവത്കരണ കാന്പയിൻ
1431342
Monday, June 24, 2024 7:04 AM IST
കടുത്തുരുത്തി: സെന്റ് മൈക്കിള്‍സ് സ്കൂളിലെ വിദ്യാര്‍ഥികള്‍ ബാലവേലയ്ക്കെതിരേ ബോധവത്കരണ കാമ്പയിന് സംഘടിപ്പിച്ചു. കടുത്തുരുത്തി ടൗണിലെ വ്യാപാരികളുടെയും ടാക്സി ഡ്രൈവര്‍മാരുടെയും ഇടയിൽ ബോധവത്കരണ സന്ദേശവുമായി വിദ്യാര്‍ഥികളെത്തി.
14 വയസുവരെ പ്രായമുള്ള കുട്ടികളെക്കൊണ്ട് യാതൊരു ജോലിയും ചെയ്യിക്കരുതെന്നും 14 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികളെക്കൊണ്ട് കഠിനജോലികള് ചെയ്യിക്കരുതെന്നുമുള്ള ബാലവേല നിയമത്തെക്കുറിച്ചും നിയമലംഘനം നടത്തുന്നവര്‍ക്കെതിരായ ശിക്ഷകളെക്കുറിച്ചും ബാലവേലകൊണ്ട് സമൂഹത്തിനും രാജ്യത്തിനുമുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ചും ഭാവിയില്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചും വിദ്യാര്‍ഥികള്‍ ബോധവത്കരണം നടത്തുകയും നോട്ടീസുകള്‍ കൈമാറുകയും ചെയ്തു.
സ്ഥാപനങ്ങളിലോ വീടുകളിലോ ബാലവേല ചെയ്യിക്കുന്നതായി ബോധ്യപ്പെട്ടാല്‍ വിവരം അടുത്ത പോലീസ് സ്റ്റേഷനിലോ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയോ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിനെയോ അറിയിക്കണമെന്നും കുട്ടികള്‍ ആവശ്യപ്പെട്ടു.