അരുവിത്തുറ സെന്റ് ജോർജ് കോളജിൽ മുഖാമുഖം 29ന്
1418772
Thursday, April 25, 2024 7:33 PM IST
കോട്ടയം: അരുവിത്തുറ സെന്റ് ജോർജ് കോളജ് എംജി യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ബിരുദ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി മുഖാമുഖം സംഘടിപ്പിക്കുന്നു.
ഏപ്രിൽ 29ന് രാവിലെ 10 ന് ആരംഭിക്കുന്ന മുഖാമുഖം പരിപാടിക്ക് എംജിയു - യുജിപി റൂൾസ് ആൻഡ് റെഗുലേഷൻ സബ്കമ്മിറ്റി കൺവീനർ ഡോ. എ.എസ്.സുമേഷ് നേതൃത്വം നൽകും.
ബിരുദ വിദ്യാഭ്യാസത്തെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതി സംബന്ധിച്ച് വിദ്യാർഥികൾക്കും മാതാപിതാക്കൾക്കുമുള്ള സംശയങ്ങൾ ഉന്നയിക്കാനും സാധ്യതകൾ മനസിലാക്കാനുമുള്ള അവസരം മുഖാമുഖത്തിലൂടെ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9746832807