തലയോലപറമ്പ്: ശബരിമല തീർഥാടകരുമായി വന്ന ട്രാവലറും പിക്കപ്പ് വാനും കുട്ടിയിടിച്ചു വാഹനങ്ങൾക്ക് കേടുപാടു സംഭവിച്ചു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
തലയോലപറമ്പ് വടകര ഉദയാപറമ്പ് ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകുന്നേരം 6.45നാണ് അപകടം.
അപകടത്തെത്തുർന്ന് ഏതാനും മിനിട്ട് വാഹന ഗതാഗതം തടസപ്പെട്ടു. വാഹനം തകർന്നതിനാൽ തീർഥാടകർക്ക് മറ്റൊരു വാഹനം വരുത്തി യാത്ര തുടരണം.