കുമരകത്തെ ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയ്യൽ ആരംഭിച്ചു
1339952
Monday, October 2, 2023 2:18 AM IST
കുമരകം: ഏറ്റുമാനൂർ നിയോജകമണ്ഡലം വൃത്തി കാമ്പയിനിന്റെ ഭാഗമായി കുമരകം പഞ്ചായത്തിലെ ജലാശയങ്ങളിലെ മാലിന്യനീക്ക പ്രവർത്തനങ്ങൾ ആരംഭിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.
കുമരകം പഞ്ചായത്തിന്റെ സമീപത്തുള്ള താേടാണ് ആദ്യം മാലിന്യ മുക്തമാക്കുന്നത് കുമരകം പഞ്ചായത്തിലെ ജലാശയങ്ങളിലെ മാലിന്യനീക്ക പ്രവർത്തനങ്ങൾക്ക് പഞ്ചായത്തു പ്രസിഡന്റ് ധന്യ സാബുവാണ് നേതൃത്വം നൽകുന്നത്.
പഞ്ചായത് അംഗങ്ങളും, ഹരിത കർമസേനയും കുടുംബശ്രീ പ്രവർത്തകരും തൊഴിലുറപ്പു തൊഴിലാളികളും സന്നദ്ധ സംഘടനകളും ജലാശയങ്ങളിലെ മാലിന്യനീക്കം പ്രവർത്തനങ്ങളിൽ പങ്കാളികളായി.