മഴ കനത്തു; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി
1339943
Monday, October 2, 2023 2:11 AM IST
ഗാന്ധിനഗർ: തുടർച്ചയായി ചെയ്യുന്ന കനത്ത മഴയെത്തുടർന്ന് പടിഞ്ഞാറൻ മേഖലയിലും കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിത്തുടങ്ങി. വീടുകളിലും ഇടവഴികളിലും വെള്ളം കയറിയതോടെ ജന ജീവിതം ദുസഹമാകുകയാണ്. നൂറുകണക്കിനാളുകൾ ഇപ്പോൾത്തന്നെ ദുരിതമനുഭവിക്കുന്നു.
നിർത്താതെ പെയ്യുന്ന മഴ പ്രദേശത്തുള്ളവരിൽ ഭീതി വിതയ്ക്കുന്നു. മീനച്ചിലാറ്റിൽ വളരെ വേഗമാണ് ജലനിരപ്പുയരുന്നത്.
മഴ തുടർന്നാൽ നട്ടാശേരി ഭാഗികമായും കരിപ്പൂത്തട്ട്, മണിയാപറമ്പ്, തൊള്ളായിരം ഭാഗത്തെ മുഴുവൻ വീടുകളും വെള്ളത്തിനടിയിലാകും.
ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ ഭാഗത്തു നിന്നു തീരുമാനം ഉണ്ടാകാത്തതിൽ ജനങ്ങൾ ആശങ്കാകുലരാണ്.