സൂക്ഷിക്കുക; റോഡിൽ പശുവിനെ കെട്ടിയിട്ടുണ്ട്..!
1339650
Sunday, October 1, 2023 6:24 AM IST
കുമരകം: കോട്ടയം-കുമരകം റോഡിൽ കുമരകം ഇന്ത്യൻ ഓയിൽ പെട്രാോൾ പമ്പിന്റെ കിഴക്ക് പുത്തൻപള്ളിക്കു സമീപമായി പ്രധാന റോഡിൽ പശുവിനെ കെട്ടിയിട്ടുണ്ട്. ടാർ റോഡിൽ കിടക്കുന്ന പശു വാഹന യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. റോഡരികിൽ കെട്ടിയിട്ടിരിക്കുന്ന പശു ടാർ റോഡിൽ വിശ്രമിക്കുന്നത് അപകടങ്ങൾക്കു കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ദിവസങ്ങളായി തുടരുന്ന മഴ മൂലം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതാണ് പശുവിനെ റോഡരികിൽ ബന്ധിക്കാൻ കാരണം. എന്നാൽ, തിരക്കേറിയ കുമരകം റാോഡിൽ ടാറിംഗിൽ കയറാൻ കഴിയുന്ന വിധത്തിൽ വളർത്തുമൃഗങ്ങളെ ബന്ധിക്കുന്നതു മൂലം പല അപകടങ്ങളും ഉണ്ടായിട്ടുണ്ട്.
റോഡിൽ കയറാത്ത വിധത്തിൽ മൃഗങ്ങളെ ബന്ധിക്കുകയാണെങ്കിൽ അപകടങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞേനെ. മഴ പെയ്തു വഴുക്കലുള്ള റോഡിൽ വാഹനങ്ങൾ അടുത്തെത്തുന്പോൾ മാത്രമാണ് പശു കിടക്കുന്നത് ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുക. ഇത് അപകട സാധ്യത കൂട്ടുന്നു.