കിണര്‍ ഇടിഞ്ഞു താണു
1339638
Sunday, October 1, 2023 6:23 AM IST
പെരുവ: കനത്ത മഴയില്‍ മുളക്കുളം സൗത്ത് അമ്പലപ്പടിക്കു സമീപം വീട്ടിലെ കിണര്‍ ഇടിഞ്ഞു താണു. മുളക്കുളം പഞ്ചായത്തിലെ ഒന്നാം വാർഡിലുള്ള വണ്ടാനത്ത് സൂരജിന്റെ വീട്ടിലെ റിംഗുകൾ ഇറക്കിയ ചുറ്റുമതിലുള്ള കിണറാണ് മഴയിൽ ഇടിഞ്ഞുതാണത്. ശനിയാഴ്ച പകലാണ് സംഭവം.
കിണറ്റിൽ സ്ഥാപിച്ചിരുന്ന സൂരജിന്റെയും അയൽവാസി കൃഷ്ണൻകുട്ടിയുടെയും മോട്ടോറുകൾ മണ്ണുമൂടി നഷ്ടപ്പെട്ടു. 30 അടിയിലധികം താഴ്ചയുള്ള കിണറാണ് ഇടിഞ്ഞുപോയത്.