പാലാ മാര്‍ക്കറ്റിംഗ് സഹകരണ സംഘം എല്‍ഡിഎഫിന്
1339518
Sunday, October 1, 2023 12:44 AM IST
പാലാ: വര്‍ഷങ്ങളായി യുഡിഎഫ് ഭരണത്തിലിരുന്ന പാലാ മാര്‍ക്കറ്റിംഗ് സഹകരണ സംഘം ഭരണ സമിതിയിലേക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പാനല്‍ വിജയിച്ചു. നീണ്ട ഇടവേളകള്‍ക്ക് ശേഷമാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.
വര്‍ഷങ്ങളായി കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്-എം കൂട്ടുകെട്ടായിരുന്നു ഭരണം നടത്തിയിരുന്നത്. പന്ത്രണ്ടംഗ ഭരണസമിതിയിലേക്ക് എല്‍ഡിഎഫ് സ്ഥാനാർഥികളായ കുഞ്ഞുമോന് മാടപ്പാട്ട്, എം.ടി. ജാന്റിസ്, അഡ്വ. ജോസഫ് മണ്ഡപം, ഡി. പ്രസാദ്, ബെന്നി ഈരൂരിക്കല്‍, രാജേഷ് വാളിപ്ലാക്കല്‍, സണ്ണി പൊരുന്നകോട്ട്, അഡ്വ. സണ്ണി മാന്തറ, അന്നകുട്ടി ജയിംസ്, മിനി സാവിയോ, സിസി ജയിംസ്, എം.ജെ. ഐസക്കിയേല്‍ എന്നിവര്‍ വിജയിച്ചു.
സഹകരണ മേഖല തകര്‍ക്കാനുള്ള ബിജെപി യുടേയും യുഡിഎഫിന്റെയും കുത്സിത ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ഈ വിജയമെന്ന് കേരള കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റും എല്‍ഡിഎഫ് കണ്‍വീനറുമായ പ്രഫ. ലോപ്പസ് മാത്യു പറഞ്ഞു.
കരുവന്നൂര്‍ ബാങ്കിന്റെ പേര് പറഞ്ഞ് കേരളത്തിലെ സഹകരണ മേഖല തകരാന്‍ പൊതുജനങ്ങള്‍ സമ്മതിക്കുകയില്ല എന്നതിന്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പ് വിജയമെന്നും അദ്ദേഹം പ്രസ്താവിച്ചു.
യുഡിഎഫ് നടത്തിയ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെയുള്ള സഹകാരികളുടെ പ്രതികരണമാണ് എല്‍ഡിഎഫിന്റെ വിജയമെന്ന് കേരള കോണ്‍ഗ്രസ് -എം പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ടോബിന് കെ. അലക്സ് പറഞ്ഞു.