ഗാന്ധിസ്ക്വയറില്‍ ഗാന്ധിസ്മൃതിയും പുഷ്പാര്‍ച്ചനയും നാളെ
1339516
Sunday, October 1, 2023 12:44 AM IST
പാലാ: ഗാന്ധിജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മൂന്നാനിയിലെ ഗാന്ധി സ്ക്വയറില്‍ ഗാന്ധിസ്മൃതിയും പുഷ്പാര്‍ച്ചനയും നാളെ നടക്കും. രാവിലെ 8.30 ന് മാണി സി കാപ്പന് എംഎല്‍എ ഗാന്ധിസ്മൃതി ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ് അധ്യക്ഷത വഹിക്കും.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ജോസിന് ബിനോ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്നു വിദ്യാര്‍ഥികള്‍, വിവിധ സന്നദ്ധ സാംസ്കാരിക സാമൂഹിക, രാഷ്ട്രീയ സംഘടനകള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ പുഷ്പാര്‍ച്ചന നടത്തും.
വൈകുന്നേരം 5.30 വരെ പൊതുജനങ്ങള്‍ക്കു മഹാത്മാഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി ആദരവ് അര്‍പ്പിക്കുന്നതിനായി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു വൈസ് ചെയര്മാന് ഡോ. സിന്ധുമോള്‍ ജേക്കബ്, ജനറല്‍ സെക്രട്ടറി സാംജി പഴേപറമ്പില്‍ എന്നിവര്‍ അറിയിച്ചു.