സ്കൂട്ടറിൽ കാറിടിച്ച് യുവാവ് മരിച്ചു
1339446
Saturday, September 30, 2023 10:17 PM IST
മേലുകാവ്: സ്കൂട്ടറിൽ കാറിടിച്ച് യുവാവ് മരിച്ചു. തീക്കോയി ഞണ്ടുകല്ല് പടിയപള്ളിൽ പി.എൻ. അനിൽകുമാർ (മുരളി-53) ആണ് മരിച്ചത്. മേലുകാവ് കാഞ്ഞിരംകവലയിൽ ശനിയാഴ്ച രാവിലെ ഒന്പത് മണിയോടെയായി രുന്നു അപകടം. ആശാരിപ്പണിക്കാരനായിരുന്ന അനിൽകുമാർ ജോലി സംബന്ധമായ ആവശ്യത്തിന് മൂട്ടം ഭാഗത്തേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.
അനിൽകുമാർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാഞ്ഞിരംകവലയിൽ വച്ച് മുട്ടത്തു നിന്നും ഈരാറ്റുപേട്ടയിലേക്ക് പോകുകയായിരുന്ന കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനിൽകുമാറിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മേലുകാവ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ഭാര്യ സുജ പാല മാളിയേക്കൽ കുടുംബാംഗം. മക്കൾ: അനശ്വര, അശ്വിനി. മരുമകൻ: സൂരജ് (എറണാകുളം). സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.