ലീജിയന് ഓഫ് മേരി നേതാക്കളെ ആദരിച്ചു
1262874
Saturday, January 28, 2023 11:57 PM IST
ചങ്ങനാശേരി: ലീജിയന് ഓഫ് മേരി (മരിയ സഖ്യം) ചങ്ങനാശേരി, പൂവം പ്രസീഭിയങ്ങളുടെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് സ്ഥാപക നേതാക്കളെയും സജീവാംഗങ്ങളെയും ആദരിച്ചു.
മേരിമൗണ്ട് പള്ളിയില്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് മനോജ് ലോബോ അധ്യക്ഷത വഹിച്ചു. സെനാത്തൂസ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പഴേപറമ്പില്‍, ഫൊറോന വികാരി ഫാ. സ്റ്റീഫന്‍ പുത്തന്‍പറമ്പില്‍, ഫാ. ജോര്‍ജ് ജോണ്‍ മേരിമംഗലം, ഫാ. തോമസ് തൈപ്പറമ്പില്‍, മേരി മാത്യു, ജസ്റ്റിന് ബ്രൂസ്, പോള്‍ ലോബോ, പി.ടി. തോമസ്, കെ.വി. ലാസര്‍, പ്രസീഭിയം ഭാരവാഹികളായ ലിസി ലോബോ, ലില്ലിക്കുട്ടി സെബാസ്റ്റ്യന്‍, ദീപാ ലോബോ, മോളമ്മ മാത്യു, വിമല ലോബോ എന്നിവര്‍ പ്രസംഗിച്ചു.