മാ​ന്നാ​ര്‍-മു​ല്ല​ശേ​രി​ക്ക​ട​വ് റോ​ഡ് വീ​ണ്ടും ത​ക​ര്‍​ന്നു
Wednesday, June 12, 2024 11:07 PM IST
മാന്നാ​ര്‍: പൊ​ളി​യും തോ​റും പു​ന​ര്‍​നി​ര്‍​മി​ക്കു​ക​യും നി​ര്‍​മി​ച്ചു ക​ഴി​ഞ്ഞാ​ല്‍ അ​ധി​കം താ​മ​സി​യാ​തെ പൊ​ട്ടിപ്പൊളി​യു​ക​യും ചെ​യ്യു​ന്ന ഒ​രു റോ​ഡ് മാ​ന്നാ​റി​ലു​ണ്ട്. മാ​ന്നാ​റി​ലെ ഏ​റ്റ​വും പ്ര​ധാ​ന്യ​മു​ള്ള മാ​ന്നാ​ര്‍-​മു​ല്ല​ശേ​രി​ക്ക​ട​വ്-​ക​ട​പ്ര​മ​ഠം റോ​ഡാ​ണ് സ്ഥി​ര​മാ​യി പൊ​ട്ടി​പ്പൊളി​യു​ന്ന​ത്. ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ മൂ​ന്നു ത​വ​ണ​യാ​ണ് റോ​ഡ് ത​ക​ര്‍​ന്ന​തും പു​ന​ര്‍​നി​ര്‍​മി​ച്ച​തും.

ഇ​പ്പോ​ള്‍ വീ​ണ്ടും റോ​ഡ് ത​ക​ര്‍​ന്ന് കി​ട​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യി. മാ​ന്നാ​ര്‍ ടൗ​ണി​ല്‍ ഗ​താ​ഗ​ത സ്തം​ഭ​നമുണ്ടാ​കുന്ന വേ​ള​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ തി​രി​ച്ച് വി​ടു​ന്ന​ത് ഇതുവഴിയാണ്.

കൂ​ടാ​തെ മാ​ന്നാ​ര്‍ ടൗ​ണി​ല്‍ നി​ന്നും പാ​വു​ക്ക​ര, വ​ള്ള​ക്കാ​ലി ഭാ​ഗ​ത്തേ​ക്ക് എ​ളു​പ്പ​ത്തി​ല്‍ പോ​കാ​ന്‍ ക​ഴി​യു​ന്ന റോ​ഡാ​ണി​ത്. ഏ​റെ പ്ര​ധാ​ന്യ​മു​ള്ള റോ​ഡാ​ണ് മാ​സ​ങ്ങ​ളാ​യി ത​ക​ര്‍​ന്നുകി​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ന്ന​രവ​ര്‍​ഷം മു​ന്‍​പാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 10 ല​ക്ഷം മു​ട​ക്കി​ അ​വ​സാ​നം റോ​ഡ് നി​ര്‍​മി​ച്ച​ത്.

ഇ​പ്പോ​ള്‍ ത​ക​ര്‍​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​ത്ത റോ​ഡ് നി​ര്‍​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍​ത്തി സ​മ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് വി​വി​ധ സം​ഘ​ട​ന​ക​ള്‍. ത​ക​ര്‍​ന്നു ത​രി​പ്പ​ണ​മാ​യി കി​ട​ക്കു​ന്ന പ​രു​മ​ല ക​ട​വ് മു​ല്ല​ശേ​രി ക​ട​വ് റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ല്‍ സ​മ​ര​ത്തി​നൊ​രു​ങ്ങു​ക​യ​ണ് യു​ഡി​എ​ഫ് മാ​ന്നാ​ര്‍ മ​ണ്ഡ​ലം ക​മ്മ​ിറ്റി.

ഏ​ഴു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് ത​ക​ര്‍​ന്ന ഭാ​ഗം ഇ​ന്‍റര്‍​ലോ​ക് ചെ​യ്തും ബാ​ക്കി​യു​ള്ള ഭാ​ഗം റീ ​ടാ​റിം​ഗ് ചെ​യ്തും റോ​ഡ് ന​വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പു ന​ല്‍​കി​യ​ട്ടും നാ​ളി​തു​വ​രെ യാ​തൊ​രു ന​ട​പ​ടി​യു​മാ​യി​ല്ല. ഇ​തുമൂ​ലം ടൂ ​വി​ല​ര്‍ യാ​ത്ര​ക്കാ​രും ഓ​ട്ടോ​റി​ക്ഷ​യാ​ത്ര​ക്കാ​രും വ​ള​രെ​യേ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. പ​ണി​ക​ള്‍ തു​ട​ങ്ങാ​ന്‍ കാ​ല​താ​മ​സം ഉ​ണ്ടെ​ങ്കി​ല്‍ പ്ര​സി​ഡ​ന്‍റിന്‍റെ അ​ടി​യി​ന്ത​ര​വ​ശ്യ​മാ​യ ഫ​ണ്ടി​ല്‍നി​ന്നും ര​ണ്ടു ലോ​ഡ് ജി​എ​സ്പി നി​ര​ത്തി ത​ത്കാലി​ക​മാ​യി റോ​ഡ് നി​ര​പ്പാ​ക്കി റോ​ഡ് റോ​ള​ര്‍ ഉ​പ​യോ​ഗി​ച്ച് ഉ​റ​പ്പി​ച്ച് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് യുഡിഎ​ഫ് ചെ​യ​ര്‍​മാ​ന്‍ ടി.​കെ. ഷാ​ജ​ഹാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ടി.കെ ഷാ​ജ​ഹാ​ന്‍ പ​റ​ഞ്ഞു. റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ര്‍​ത്തി വാ​ഴ​ ന​ട്ട് പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ള്‍.