ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വ​ല​ഞ്ഞ് തു​റ​വൂ​ർ ക​വ​ല
Thursday, June 20, 2024 10:56 PM IST
തുറ​വൂ​ർ: ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ ന​ട്ടം​തി​രി​ഞ്ഞ് തു​റ​വൂ​ർ ക​വ​ല. ദേ​ശീ​യ​പാ​ത​യി​ലെ പ്ര​ധാ​ന ക​വ​ല​യാ​യ തു​റ​വൂ​രി​ൽ മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് ട്രാ​ഫി​ക് ബ്ലോ​ക്കി​ൽ​പ്പെ​ട്ട് വാ​ഹ​ന​ങ്ങ​ൾ കി​ട​ക്കു​ന്ന​ത്. ആ​കാ​ശ​പാ​ത നി​ർ​മാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ഇ​വി​ടെ ഗ​താ​ഗ​ത​കു​രു​ക്ക് രൂ​ക്ഷ​മാ​യി.

രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും കി​ലോ​മീ​റ്റ​റു​ക​ൾ നീ​ള​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ കു​രു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. ഇ​വി​ട​ത്തെ സി​ഗ്ന​ൽ സം​വി​ധാ​ന​ങ്ങ​ൾ നി​ർ​ത്തി​യ​തോ​ടു​കൂ​ടി ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​നു​ള്ള യാ​തൊ​രു​വി​ധ സം​വി​ധാ​ന​ങ്ങ​ളും ഇ​വി​ടെ​യി​ല്ല. മു​ൻ​പ് സി​ഗ്ന​ൽ സം​വി​ധാ​നം ഇ​ല്ലാ​ത്ത​പ്പോ​ൾ ഇ​വി​ടെ ഹോം ​ഗാ​ർ​ഡി​നെ നി​യ​മി​ച്ചാ​ണ് വാ​ഹ​ന​ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, കു​ത്തി​യ​തോ​ട് പോ​ലീ​സ് ഹോം ​ഗാ​ർ​ഡ് സം​വി​ധാ​നം പി​ൻ​വ​ലി​ച്ച​തോ​ടുകൂ​ടി​യാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കു രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ആ​ംബു​ല​ൻ​സ് ഇ​വി​ടെ കു​രു​ങ്ങിക്കി​ട​ക്കു​ന്ന​തു നി​ത്യ​സം​ഭ​വ​മാ​ണ്.