മെ​ഡി​. കോ​ള​ജ് ആ​ശു​പ​ത്രിയിലെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം വേ​ണം
Friday, June 21, 2024 11:24 PM IST
അന്പല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ.​ ആ​ഞ്ച​ലോ​സ് ആ​വ​ശ്യ​പ്പെ​ട്ടു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആശു​പ​ത്രി​യു​ടെ ശോ​ച്യാവ​സ്ഥ​യ്ക്കു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ ന​ട​ത്തി​യ ആ​ശു​പ​ത്രി സം​ര​ക്ഷ​ണ ശൃം​ഖ​ല​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

ശൃം​ഖ​ല​യു​ടെ മു​ന്നോ​ടി​യാ​യി മ​ഹി​ളാ സം​ഘം, എ​ഐ​ടിയു​സി, എ​ഐ​വൈ​എ​ഫ് എ​ന്നീ സം​ഘ​ട​ന​ക​ളും മ​ണ്ഡ​ലം - ലോ​ക്ക​ൽ ത​ല​ത്തി​ലും ഒ​പ്പുശേ​ഖ​ര​ണം ന​ട​ത്തി​യി​രു​ന്നു. നി​വേ​ദ​നം മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ക്കും. സി​പി​ഐ ജി​ല്ലാ അ​സി​. സെ​ക്ര​ട്ട​റി പി.വി. സ​ത്യ​നേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.