വായന ദിനാചരണവും പി.എൻ. പണിക്കർ അനുസ്മരണവും
Wednesday, June 19, 2024 11:20 PM IST
വാ​യ​ന അ​പ​ര​വി​ദ്വേ​ഷം ഇ​ല്ലാ​താ​ക്കുമെന്ന്

ആലപ്പു​ഴ: സ​മൂ​ഹ​ത്തി​ലെ ക​ലാ​പ​ങ്ങ​ളു​ടെ​യും വ​ര്‍​ഗീ​യ​ത​യു​ടെ​യും പ്ര​ധാ​ന കാ​ര​ണം അ​പ​ര​വി​ദ്വേ​ഷ​മാ​ണ്. പ​രി​ചി​ത​മ​ല്ലാ​ത്ത അ​വ​സ്ഥ​ക​ളോ​ടു​ള്ള മ​നു​ഷ്യ​സ​ഹ​ജ​മാ​യ ഭീ​തി​യാ​ണ് അ​തി​ന് ആ​ധാ​രം. വാ​യ​ന​യി​ലൂ​ടെ അ​പ​ര​വി​ദ്വേ​ഷം ഇ​ല്ലാ​താ​കു​മെ​ന്ന് എ​ഴു​ത്തു​കാ​ര​ന്‍ ബെ​ന്യാ​മി​ന്‍. വാ​യ​ന​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ​യും വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ​യും ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ചെ​ങ്ങ​ന്നൂ​ര്‍ ഗ​വ. മോ​ഡ​ല്‍ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ ​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​ലി​യാ​ര്‍ എം. ​മാ​ക്കി​യി​ല്‍ അ​ധ്യ​ക്ഷ​നാ​യി. ച​ട​ങ്ങി​ല്‍ എ​ഴു​ത്തു​കാ​ര​നും അ​ധ്യാ​പ​ക​നു​മാ​യ ചു​ന​ക്ക​ര ജ​നാ​ര്‍​ദ​ന​ന്‍ നാ​യ​രെ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സ്റ്റേ​റ്റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം ജി. ​കൃ​ഷ്ണ​കു​മാ​ര്‍ ആ​ദ​രി​ച്ചു. ചെ​ങ്ങ​ന്നൂ​ര്‍ ആ​ര്‍​ഡി​ഒ​ ജി. നി​ര്‍​മ​ല്‍ കു​മാ​ര്‍ വാ​യ​ന​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

ഗ്ര​ന്ഥ​ശാ​ല പ്ര​സ്ഥാ​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ പി.​എ​ന്‍. പ​ണി​ക്ക​രു​ടെ ച​ര​മ​ദി​ന​മാ​യ ജൂ​ണ്‍ 19 മു​ത​ല്‍ സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​ഥ​മ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഐ.​വി. ദാ​സി​ന്‍റെ ജ​ന്മ​ദി​ന​മാ​യ ജൂ​ലൈ ഏ​ഴുവ​രെ​യാ​ണ് വി​വി​ധ ക​ലാ-​സാ​ഹി​ത്യ- സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ വാ​യ​ന പ​ക്ഷാ​ച​ര​ണം സം​ഘ​ടിപ്പിക്കു​ന്ന​ത്.