വീ​യ​പു​ര​ത്ത് വാ​ഹ​ന​ങ്ങ​ളി​ലെ ബാ​റ്റ​റി മോ​ഷ​ണം തു​ട​ര്‍​ക്ക​ഥ
Friday, June 21, 2024 11:24 PM IST
ഹ​രി​പ്പാ​ട്: വീ​യ​പു​ര​ത്തും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും മോ​ഷ്ടാ​ക്ക​ള്‍ വി​ല​സു​ന്നു. വാ​ഹ​ന​ങ്ങ​ളി​ലെ ബാ​റ്റ​റി​ക​ളാ​ണ് മോ​ഷ്ടാ​ക്ക​ള്‍​ക്ക് ഏ​റെ​ പ്രി​യം. ക​ഴി​ഞ്ഞദി​വ​സം വീ​യ​പു​ര​ത്ത് മു​ഹ​മ്മ​ദ് റ​ഫീ​ഖി​ന്‍റെ (പോ​പ്പി​യു​ടെ) ​യാ​ര്‍​ഡി​ല്‍ കി​ട​ന്ന അ​ഞ്ചു ടി​പ്പ​റു​ക​ളി​ലെ ബാ​റ്റ​റി മോ​ഷ​ണം പോ​യി. ഒ​രു​ല​ക്ഷം രു​പ​യോ​ളം വി​ല​വ​രു​ന്ന ബാ​റ്റ​റി​യാ​ണ് മോ​ഷ​ണം പോ​യ​തെ​ന്ന് വാ​ഹ​ന ഉ​ട​മ​യാ​യ പോ​പ്പി പ​റ​യു​ന്നു.

വീ​യ​പു​രം പോ​ലീ​സി​ല്‍ പ​രാ​തി​ന​ല്‍​കി. പാ​യി​പ്പാ​ട് വര്‍​ഷോ​പ്പി​ല്‍ കി​ട​ന്ന ര​ണ്ടു ടോറ​സി​ന്‍റെ ബാ​റ്റ​റി​യും മോ​ഷ​ണം പോ​യി. നാ​ല്‍​പ്പ​തി​നാ​യി​രം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഹ​രി​പ്പാ​ടും പാ​ത​യോ​ര​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ടി​പ്പ​റു​ക​ളി​ൽനി​ന്നു ബാ​റ്റ​റി​ക​ൾ മോ​ഷ​ണം പോ​കു​ന്നു​ണ്ട്. വീ​ടു​ക​ളി​ലും ആ​രാ​ധ​നാ​ല​ങ്ങ​ളി​ലും ന​ട​ക്കു​ന്ന മോ​ഷ​ണ​ത്തി​നു പു​റ​മേ വാ​ഹ​ന​ങ്ങ​ളി​ലെ ബാ​റ്റ​റി മോ​ഷ​ണ​വും ​തു​ട​രു​ക​യാ​ണ്. മോ​ഷ​ണം പ​തി​വാ​യ​തോ​ടെ പൊ​തു​ജ​നം ഭീ​തി​യി​ലാണ