മാ​ന​സി​കാസ്വാ​സ്ഥ്യ​മു​ള്ള യുവതിയെ പീ​ഡി​പ്പി​ച്ച യു​വാ​വ് റി​മാ​ൻ​ഡി​ൽ
Wednesday, June 19, 2024 11:20 PM IST
മാ​വേ​ലി​ക്ക​ര: തെ​ക്കേ​ക്ക​ര മു​ള്ളി​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി​നി​യാ​യ മാ​ന​സി​കാസ്വാ​സ്ഥ്യ​മു​ള്ള പതിനേഴുകാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് റി​മാ​ൻ​ഡി​ൽ. മാ​വേ​ലി​ക്ക​ര പു​ന്ന​മൂ​ട് ക​ണ്ട​ത്തി​ൽ തെ​ക്ക​തി​ൽ ഉ​മേ​ഷ് (ഉ​ണ്ണി -31) ആ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്.

17 ന് ​പ​ക​ൽ 2.30 നാ​ണ് സം​ഭ​വം. തൊ​ഴി​ലാ​ളി​യാ​യ ഉ​മേ​ഷ് പെ​ൺ​കു​ട്ടി​യു​ടെ വീ​ടി​നു സ​മീ​പ​ത്തെ പ​റ​മ്പി​ൽ തേ​ങ്ങാ ഇ​ടാ​ൻ എ​ത്തി​യ​താ​ണ്. പെ​ൺ​കു​ട്ടി​യു​മാ​യി സം​സാ​രി​ച്ച ഉ​മേ​ഷ് കു​ട്ടി​യെ വീ​ട്ടി​നു​ള്ളി​ലേ​ക്ക് വി​ളി​ച്ചു ക​യ​റ്റി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ സ​മ​യം കു​ട്ടി​യു​ടെ അ​ച്ഛ​നും അ​മ്മ​യും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ൽ കു​റ​ത്തി​കാ​ട് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്ക് ഭാ​ര്യ​യും മ​ക്ക​ളു​മു​ണ്ട്.