പാലം തകർന്നുവീണു
1430284
Wednesday, June 19, 2024 11:20 PM IST
ഹരിപ്പാട്: ചിങ്ങോലി 13-ാം വാർഡിനെയും കാർത്തികപ്പളളി ഒൻപതാം വാർഡിനെയും ബന്ധിപ്പിക്കുന്ന കന്നിട്ടപ്പാലം തകർന്നു വീണു. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ യുവാക്കൾ സ്കൂട്ടറിൽ പോകവെയാണ് തകർന്നത്. ഇവർ തോട്ടിലേക്ക് വീണെങ്കിലും കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പാലത്തിന് 35-വർഷത്തിലധികം പഴക്കമുണ്ട്. ഇരു ചക്രവാഹനയാത്രികരും കാൽനടക്കാരും മാത്രം കയറിപ്പോയിരുന്ന പാലം കുറച്ചുനാളായി ജീർണാവസ്ഥയിലായിരുന്നു. ഇവിടെ ഇരുകരകളിലും കോൺക്രീറ്റ് റോഡുകളാണ്. ഒട്ടേറെ വീട്ടുകാർ പ്രദേശത്ത് താമസക്കാരായുണ്ട്. ഇവിടെ പുതിയ വീതിയുളള പാലം നിർമിക്കണമെന്നാണ് അവർ ആവശ്യപ്പടുന്നത്.