സബർമതി സ്പെഷൽ സ്കൂളിൽ ബ്രഡ് നിർമാണ യൂണിറ്റും ഫിസിയോ തെറാപ്പി സെന്ററും പ്രവർത്തനം ആരംഭിച്ചു
1429817
Sunday, June 16, 2024 11:23 PM IST
ഹരിപ്പാട്: മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ അഭയകേന്ദ്രമായ ഹരിപ്പാട് സബർമതി സ്പെഷൽ സ്കൂളിൽ കുട്ടികൾക്ക് സ്വയം തൊഴിൽ പരിശീലനം നൽകുന്നതിനു വേണ്ടി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ഉടമ അദീബ് അഹമ്മദ് നേതൃത്വം നൽകുന്ന അദീബ് ഷഫീന ഫൗണ്ടേഷൻ സ്പോൺസർ ചെയ്ത ബ്രഡ് നിർമാണ യൂണിറ്റും സൗത്ത് ഇന്ത്യൻ ബാങ്ക് സ്പോൺസർ ചെയ്ത ഫിസിയോ തെറാപ്പി സെന്ററും രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്തു. വിവിധ ബേക്കറി ഉത്പന്നങ്ങൾ നിർമിക്കുന്ന ഇവിടെ കുട്ടികൾക്ക് പരിശീലനം നൽകി അവരെ സ്വയം പര്യാപ്തമാക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് സബർമതി സ്ഥാപകനും രക്ഷാധികാരിയുമായ രമേശ് ചെന്നിത്തല പറഞ്ഞു.
സബർമതി ചെയർമാൻ ജോൺ തോമസ് അധ്യക്ഷത വഹിച്ചു. ലുലു ഫോറക്സ് ഡയറക്ടർ ഷിബു മുഹമ്മദ് മുഖ്യാതിഥിയായി. അഡ്വ.ഗായത്രി കൃഷ്ണ, സബർമതി സിഇഒ എസ്. ദീപു, ഷംസുദീൻ കായിപ്പുറം, ഡോ.ജെ. ഷേർളി, എബി മാത്യു, സി. രാജലക്ഷ്മി, പ്രിൻസിപ്പാൾ എസ് ശ്രീലക്ഷ്മി, പി.എ.സനീർ, ഗിരീഷ് സുകുമാരൻ, സി. പ്രസനകുമാരി, ഡോ.കെ.എസ്. മോഹൻദാസ്, മുഞ്ഞിനാട്ട് രാമചന്ദ്രൻ, മിനി സാറാമ്മ, വിനു ആർ. നാഥ്, കെ.എൽ. ശാന്തമ്മ എന്നിവർ സംസാരിച്ചു.