യു​വാ​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം ; വ​നി​താ സു​ഹൃ​ത്ത് അ​ട​ക്കം മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍
Wednesday, June 19, 2024 11:20 PM IST
മാ​വേ​ലി​ക്ക​ര: മി​ച്ച​ല്‍ ജം​ഗ്ഷ​നു വ​ട​ക്കു ഭാ​ഗ​ത്തെ ബാ​റി​ന്‍റെ എ​തി​ര്‍​വ​ശ​ത്തുള്ളെ ബാ​ങ്കി​നു മു​ന്‍​പി​ല്‍ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ വ​നി​താ സു​ഹൃ​ത്ത് ഉ​ള്‍​പ്പെടെ മൂ​ന്നു പേ​ര്‍ പി​ടി​യി​ൽ. ചെ​ന്നി​ത്ത​ല ഒ​രി​പ്രം കാ​ര്‍​ത്തി​ക​യി​ല്‍ (രാ​ജേ​ഷ് ഭ​വ​നം) രാ​ജേ​ഷി​നെ (47) ചൊ​വ്വാഴ്ച രാ​വി​ലെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ല്‍ ഇ​യാ​ളു​ടെ വ​നി​താ സു​ഹൃ​ത്ത് പ​ത്ത​നം​തി​ട്ട കു​ന്നന്താ​നം സ്വ​ദേ​ശി​നി സ്മി​ത കെ. ​രാ​ജ്(37), കാ​രാ​ഴ്മ ചെ​റു​കോ​ല്‍ മ​നാ​തി​യി​ല്‍ വീ​ട്ടി​ല്‍ ബി​ജു(42), പ​ത്ത​നം​തി​ട്ട ഇ​ല​വുംതി​ട്ട സ്വ​ദേ​ശി സ​ജീ​വ​ന്‍(​സ​നു-38) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. യു​വ​തി​യു​ടെ നി​ര്‍​ദേശ​പ്ര​കാ​ര​മാ​ണ് ബി​ജു​വും സ​നു​വും രാ​ജേ​ഷി​നെ മ​ര്‍​ദി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

മാ​വേ​ലി​ക്ക​ര​യി​ലെ ബാ​റി​ല്‍​നി​ന്നു ഇ​വ​ര്‍ മ​ദ്യ​പി​ച്ചതി​ന്‍റെ ബി​ല്ല് ഗൂഗി​ള്‍​പേ വ​ഴി യു​വ​തി അ​ട​ച്ച​താ​ണ് കേ​സി​ല്‍ യു​വ​തി​യു​ടെ പ​ങ്കാ​ളി​ത്തം വ്യ​ക്ത​മാ​കാ​ന്‍ കാ​ര​ണ​മാ​യ​ത്. കൂ​ടാ​തെ അ​റ​സ്റ്റി​ലാ​യ യു​വാ​ക്ക​ളു​ടെ മൊ​ബൈ​ലി​ലെ ശ​ബ്ദസ​ന്ദേ​ശ​ങ്ങ​ളി​ല്‍ യു​വ​തി രാ​ജേ​ഷി​നെ അ​ടി​ക്കെടാ എ​ന്ന് ആ​ക്രോ​ശി​ക്കു​ന്ന ശ​ബ്ദ​വും ഉ​ള്ള​താ​യി സ്ഥി​രീ​ക​രി​ക്കാ​ത്ത വി​വ​ര​ങ്ങ​ള്‍ ഉ​ണ്ട്.

മ​രി​ച്ച രാ​ജേ​ഷും സു​നു​വും ബി​ജു​വും മ​റ്റൊ​രാ​ളും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ല്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി മ​ദ്യ​പി​ച്ചുവ​രി​ക​യാ​യി​രു​ന്നു. അ​തി​നി​ടെയാണ് ട്രാ​വ​ന്‍​കൂ​ര്‍ റീ​ജ​ന്‍​സി​യി​ല്‍ മ​ദ്യ​പി​ക്കാ​ന്‍ എ​ത്തി​യ​ത്. മ​ദ്യ​പി​ച്ച് പ്ര​ശ്നമുണ്ടാക്കിയ രാ​ജേ​ഷി​നെ ബാ​റി​ല്‍നി​ന്നു ജീ​വ​ന​ക്കാ​ര്‍ പു​റ​ത്താ​ക്കി​യ​താ​യി പൊ​ലീ​സ് പ​റ​യു​ന്നു. ഇ​യാ​ള്‍ ബാ​റി​ന് എ​തി​ര്‍​വ​ശ​മു​ള്ള യൂ​ണി​യ​ന്‍ ബാ​ങ്കി​ന്‍റെ വ​രാ​ന്ത​യി​ല്‍ ഇരു​ന്നു. വീ​ണ്ടും ഇ​യാ​ള്‍ ബാ​റി​ല്‍ ക​യ​റി മ​ദ്യ​പി​ച്ചു. തി​രി​ച്ച് വീ​ണ്ടും ബാ​ങ്കി​ന്‍റെ വ​രാ​ന്ത​യി​ല്‍ വ​ന്നി​രു​ന്നു. രാ​ത്രി 12.15ന് ​വ​ട​ക്കുനി​ന്നു ബൈ​ക്കി​ലെ​ത്തി​യ സു​നു​വും ബി​ജു​വും രാ​ജേ​ഷു​മാ​യി ത​ര്‍​ക്കി​ച്ച ശേ​ഷം രാ​ജേ​ഷി​നെ മ​ര്‍​ദി​ച്ചു.

മ​ര്‍​ദ​ന​ത്തി​ല്‍ രാ​ജേ​ഷ് ത​ല​യി​ടി​ച്ച് ത​റ​യി​ല്‍ വീ​ണു. മ​ട​ങ്ങി​പ്പോ​യ ഇ​വ​ര്‍ പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ തി​രി​ച്ചെ​ത്തി, വീ​ണു കി​ട​ക്കു​ന്ന രാ​ജേ​ഷി​ന്‍റെ ചി​ത്രം മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി​യ ശേ​ഷം മ​ട​ങ്ങി. രാ​ജേ​ഷ് ച​ങ്ങ​നാ​ശേ​രി​യി​ല്‍ വി​വാ​ഹ ബ്യൂ​റോ ന​ട​ത്തി​യി​രു​ന്നു. ഇ​വി​ട​ത്തെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു സ്മി​ത. ഇ​പ്പോ​ള്‍ ഈ ​സ്ഥാ​പ​നം സ്മി​ത​യാ​ണ് ന​ട​ത്തുന്ന​ത് അ​വി​ടെ ജീ​വ​ന​ക്കാ​ര​നാ​യി തു​ട​രു​ക​യാ​യി​രു​ന്നു രാ​ജേ​ഷ്.

എ​ന്നാ​ല്‍ അ​ടു​ത്തി​ടെ വേറേ ചി​ല ജീ​വ​ന​ക്കാ​രെക്കൂടി സ്ഥാ​പന​പ​ത്തി​ല്‍ സ്മി​ത നി​യ​മി​ച്ചി​രു​ന്നു. ഇ​തേച്ചൊല്ലി ഇ​വ​ര്‍ ത​മ്മി​ല്‍ ത​ര്‍​ക്കം ഉ​ണ്ടാ​കു​ക​യും സ്മി​ത​യെ രാ​ജേ​ഷ് മ​ര്‍​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു ഇ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​യി​രി​ക്കാം രാ​ജേ​ഷി​നെ സു​ഹൃ​ത്തു​ക്ക​ളെക്കൊ​ണ്ട് ആ​ക്ര​മി​ക്കാ​നുള്ള കാ​ര​ണ​മെ​ന്നും പൊ​ലീ​സ് പ​റ​യു​ന്നു.

പ്ര​തി​ക​ളി​ല്‍ സ്മി​ത​യു​ടെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബി​ജു​വും സ​നു​വും നി​ല​വി​ല്‍ ക​സ്റ്റ​ഡി​യി​ലാ​ണ്.